/kalakaumudi/media/post_banners/9bbfdcdca7e7dfbd1e60820b14c93a56b6915a23571c9fce5b9807d3ac988bcd.jpg)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റംകുറിച്ച ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ചുറി നേടി. അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം 65 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി നേടിയത്. 87-ാം ഓവറില്‍ ഷുഐബ് ബഷീറിന്റെ പന്ത് സിക്സര്‍ പറത്തിയാണ് ദേവ്ദത്ത് അര്‍ധ സെഞ്ചുറി നേടിയത്.
103 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും പത്തു ഫോറും അടിച്ചെടുത്തു. 93-ാം ഓവറില്‍ താരം മടങ്ങി. പരിക്കേറ്റ രജത് പാട്ടിദറിന് പകരക്കാരനായാണ് ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ അഞ്ചാമത്തെ അരങ്ങേറ്റതാരമാണ് ദേവ്ദത്ത് പടിക്കല്‍. 100-ാം ടെസ്റ്റ് കളിച്ച അശ്വിന്റെ കൈയില്‍നിന്നാണ് ഇരുപത്തിമൂന്നുകാരനായ താരം ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച് ഇന്ത്യക്കായി കളിച്ചത്.