/kalakaumudi/media/post_banners/c3b14cee7799a406c6ec29f857e5d4a3ef54b0b26c7e73a4a7268e6ac908c6e0.jpg)
ബെംഗളൂരു: 2023 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്കോർ നൂറിലെത്തിയപ്പോൾ ഓപ്പണർ ശുഭമാൻ ഗില്ലാണ് (32 പന്തിൽ 51 റൺസ്) പുറത്തായത്. 11.5 ഓവറിലായിരുന്നു വിക്കറ്റ് വീണത്. ഇന്ത്യ നൂറ് തികച്ച് തൊട്ടടുത്ത പന്തിലായിരുന്നു ഗില്ലിന്റെ മടക്കം.
നെതെർലാൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.