കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം; തീയതി എത്തി

എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക് ഏകദിന മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് മത്സരം.

author-image
Web Desk
New Update
കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം; തീയതി എത്തി

മുംബൈ: എല്ലാവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക് ഏകദിന മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് മത്സരം.

ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക് പോരാട്ടം. ഐസിസിക്ക് ബിസിസിഐ സമര്‍പ്പിച്ച മത്സരക്രമത്തിലാണ് തീയതിയുള്ളത്. നോക്കൗട്ട് മത്സരങ്ങളൊഴികെ മറ്റു മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍. മത്സരവേദി മാറുമോ എന്നതില്‍ സംശയമുണ്ട്.

ഒക്ടോബര്‍ 8 ന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 11 ന് ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെ നേരിടും.

19 ന് പൂനെയില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിടും. 22 ന് ധരംശാലയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യക്ക് പിന്നീട് ഒരാഴ്ച കഴിഞ്ഞെ മത്സരമുള്ളു. 29ന് ലഖ്‌നൗവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

നവംബര്‍ രണ്ടിന് മുംബൈയില്‍ യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നിനെ ഇന്ത്യ നേരിടും. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11 ന് ബെംഗലൂരുവില്‍ യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമിനെ നേരിടുന്നതോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകും.

cricket india sports pakistan