'പൂജ്യ'രായി മടങ്ങിയത് ആറു ബാറ്റര്‍മാര്‍; ഇന്ത്യ 153 റണ്‍സിന് പുറത്ത്

ദക്ഷിണാപ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 153 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് പുറത്തായിരുന്നു.

author-image
Web Desk
New Update
'പൂജ്യ'രായി മടങ്ങിയത് ആറു ബാറ്റര്‍മാര്‍; ഇന്ത്യ 153 റണ്‍സിന് പുറത്ത്

 

കേപ്ടൗണ്‍: ദക്ഷിണാപ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 153 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് പുറത്തായിരുന്നു.

മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി, നാന്ദ്ര ബര്‍ഗര്‍ എന്നിവരാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിനെ പിടിച്ചുനിര്‍ത്തിയത്. 46 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ (0) നഷ്ടമായി. 15-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആറു പേര്‍ പൂജ്യത്തിനു പുറത്തായി. ജയ്സ്വാളിനെ കൂടാതെ ശ്രേയസ്സ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

153 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. കെ.എല്‍.രാഹുല്‍ എട്ടു റണ്‍സെടുത്തു. മുകേഷ് കുമാര്‍ (പൂജ്യം*) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 23.2 ഓവറില്‍ 55 റണ്‍സെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്ത്തി കേപ്ടൗണില്‍ തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വെറെയ്‌നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം.

ജസ്പ്രീത് ബുമ്ര, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

india south africa cricket. test cricket