/kalakaumudi/media/post_banners/40e744843450c9ac8345977d5870402a53f0b0181cdef6331dfccbcbae748ef7.jpg)
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 35 ഓവറില്‍ 121 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി.
യശസ്വി ജയ്സ്വാള്‍ (37 പന്തില്‍ 17 റണ്‍സ്), രോഹിത് ശര്‍മ (14 പന്തില്‍ അഞ്ച് റണ്‍സ്), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ രണ്ട് റണ്‍സ്) എന്നിവരെ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടു.
ആദ്യഘട്ടത്തില്‍ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. വിരാട് കോലിയും (64 പന്തില്‍ 38 റണ്‍സ്) ശ്രേയസ് അയ്യരും (50 പന്തില്‍ 31) മാത്രമാണ് ക്രീസില്‍ അല്പമെങ്കിലും നിലയുറപ്പിച്ചത്. ആറില്‍ നാലുപേരെയും മടക്കിത് ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ്. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്.