ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ രണ്ടാം സ്ഥാനത്ത്

2023-25 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

author-image
Athira
New Update
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ രണ്ടാം സ്ഥാനത്ത്

 

2023-25 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിശാഖപട്ടണത്തില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സിന്റെ വിജയത്തിന് ശേഷമാണ് ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയ്ക്ക് ശേഷം ഇന്ത്യ 5-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. 6 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഇപ്പോള്‍ 38 പോയിന്റുണ്ട്. 10 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് ഒന്നാമത്.

 

ഓസ്‌ട്രേലിയയ്ക്ക് 55 പോയിന്റും ഇന്ത്യയ്ക്ക് 52.77 പോയിന്റുമാണ്. 50 വീതം പോയിന്റ് പെര്‍സന്റേജുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് എട്ടാമതാണ്. രണ്ടാം ടെസ്റ്റില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ടെസ്റ്റ് ചാംപ്യന്‍ഷിപിലെ റണ്‍ നേട്ടത്തില്‍ വിരാട് കോലിയെ മറികടക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കായി.

മത്സരത്തില്‍ 27 റണ്‍സ് നേടിയ രോഹിത് ടെസ്റ്റ് ചാംപ്യന്‍ഷിപിലെ ആകെ റണ്‍സ് നേട്ടം 2242 ആക്കി ഉയര്‍ത്തി. ടെസ്റ്റ് ചാംപ്യന്‍ഷിപില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത്തിനു സ്വന്തമായി. 29 മത്സരങ്ങളില്‍ നിന്നാണ് രോഹിത് റണ്ടസ് നേടിയത്.

 

 

 

Latest News news updates sports updates