/kalakaumudi/media/post_banners/1551983d618935b61862de69670c4013abc70f78980df03826ff9e23734ed770.jpg)
രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. രാജ്‌കോട്ടില്‍ വൈകിട്ട് ഏഴിനാണ് മത്സരം.
മുംബൈയില്‍ ഇന്ത്യയും പുനെയില്‍ ശ്രീലങ്കയും ജയിച്ചതോടെ രാജ്‌കോട്ടിലെ പോരാട്ടം കിരീടാവകാശികളെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരമായി മാറി. പുതിയ നായകന്‍ ഹാര്‍ദിക്കിന് കീഴില്‍ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ലങ്കയ്ക്ക് ഇന്ത്യന്‍ മണ്ണിലെ ആദ്യ ട്വിന്റി20 പരമ്പരയാണ് ശ്രീലങ്കയുടെ ലക്ഷ്യം.
കഴിഞ്ഞ അഞ്ച് തവണയും ഇന്ത്യയില്‍ ട്വിന്റി20 പരമ്പരക്ക് എത്തിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ച് ചരിത്രം തിരുത്താനാണ് ലങ്ക ഇറങ്ങുന്നത്. എന്നാല്‍ സ്വന്തം മണ്ണില്‍ കുട്ടിക്രിക്കറ്റില്‍ തുടര്‍ച്ചയായി 11 പരമ്പരകള്‍ ജയിച്ചാണ് ഇന്ത്യ രാജ്‌കോട്ടിലിറങ്ങുന്നത്. നാട്ടില്‍ 2019ല്‍ ഓസ്‌ട്രേലിയയാണ് അവസാനമായി ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ വിജയ പരമ്പര രാജ്‌കോട്ടില്‍ അവസാനിക്കുമോ എന്ന് ഇന്നറിയാനാവും.
വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം.