തകര്‍പ്പന്‍ സെഞ്ചുറി; കിംഗ് കോഹ്‌ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴി മാറി

സെഞ്ചുറി നേട്ടത്തോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന രണ്ട് റെക്കോര്‍ഡുകള്‍ കോഹ്‌ലിക്ക് മുന്നില്‍ വഴിമാറി.

author-image
Shyma Mohan
New Update
തകര്‍പ്പന്‍ സെഞ്ചുറി; കിംഗ് കോഹ്‌ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴി മാറി

ഗുവാഹത്തി: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. സെഞ്ചുറി നേട്ടത്തോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന രണ്ട് റെക്കോര്‍ഡുകള്‍ കോഹ്‌ലിക്ക് മുന്നില്‍ വഴിമാറി.

ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ടീമിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന റെക്കോര്‍ഡുമാണ് കോഹ്‌ലിക്ക് മുന്നില്‍ വഴിമാറിയത്. 87 പന്തില്‍ 113 റണ്‍സെടുത്ത കോഹ്‌ലിയെ രജിതയാണ് അവസാനം കീപ്പര്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ചത്. 12 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു താരം കാഴ്ച വെച്ചത്.

ഇതോടെ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. 19 സെഞ്ചുറികളായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. ഇന്ത്യയില്‍ കളിച്ച 101 ഏകദിനങ്ങളില്‍ നിന്നായിരുന്നു കോഹ്‌ലി 19 സെഞ്ചുറികള്‍ നേടിയിരുന്നത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്താക്കിയത്.

സച്ചിന്റെ തന്നെ മറ്റൊരു റെക്കോര്‍ഡും കോഹ് ലി സ്വന്തം പേരില്‍ കുറിച്ചു. ഒരു ടീമിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡ്. നിലവില്‍ സച്ചിനൊപ്പം ശ്രീലങ്കക്കെതിരെ എട്ടുസെഞ്ചുറി എന്ന റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കിംഗ് കോഹ്‌ലി. ഗുവാഹത്തിയിലെ സെഞ്ചുറിയോടെ ഒമ്പതു സെഞ്ചുറിയുമായി സച്ചിനെ പിന്തള്ളി. ശ്രീലങ്കക്കെതിരെ കളിച്ച 84 മത്സരങ്ങളില്‍ സച്ചിന്‍ 3113 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി 48 മത്സരങ്ങളില്‍ നിന്ന് 2333 റണ്‍സാണ് നേടിയിട്ടുള്ളത്.

india vs Sri Lanka Ist ODI