ഇന്ത്യക്ക് ഗംഭീര തുടക്കം: 25 ഓവറില്‍ 184 റണ്‍സ്

ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഗംഭീര തുടക്കം.

author-image
Shyma Mohan
New Update
ഇന്ത്യക്ക് ഗംഭീര തുടക്കം: 25 ഓവറില്‍ 184 റണ്‍സ്

ഗുവാഹത്തി: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഗംഭീര തുടക്കം. 26 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 143 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 19.4 ഓവറില്‍ ഷനാകയാണ് ഗില്ലിനെ എല്‍ബിയില്‍ കുരുക്കി കൂട്ടുകെട്ട് ഭേദിച്ചത്.

സ്‌കോര്‍ 173ല്‍ നില്‍ക്കെ മധുഷനക രോഹിത് ശര്‍മ്മയെ പുറത്താക്കി. 67 പന്തില്‍ 83 റണ്‍സായിരുന്നു രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. മൂന്ന് സിക്‌സറുകളും ഒമ്പതു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്‌സ്. ഗില്‍ 60 പന്തില്‍ 70 റണ്‍സ് നേടി. 11 ബൗണ്ടറികളായിരുന്നു ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 26 റണ്‍സുമായി വിരാട് കോഹ്‌ലിയും 14 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബൗള്‍ ചെയ്യുന്നവര്‍ക്ക് ഗുവാഹത്തിയിലെ കനത്ത മഞ്ഞു വീഴ്ച പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷാമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

ശ്രീലങ്ക: പാതും നിസന്‍ക, കുസല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക(ക്യാപ്റ്റന്‍), വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, കസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.

india vs Sri Lanka Ist ODI