/kalakaumudi/media/post_banners/c42dea4827d58872c0618556ccfc08acb532cd0ad5e514448d86c85bbd779391.jpg)
ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയുടെ മത്സരം ബുധനാഴ്ച വൈകീട്ട് 7 ന് നടക്കും. മൊഹാലിയിലും ഇന്‍ഡോറിലും നടന്ന വിജയങ്ങളില്‍ പ്രദര്‍ശിപ്പിച്ച തീവ്രത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസരം ലഭിച്ചാല്‍ ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി തുടരും. യശസ്വി ജയ്‌സ്വാള്‍ സഹ ഓപ്പണര്‍. എന്നാല്‍ ഓപ്പണിംഗിന് മാറ്റമുണ്ടാകുമെന്നും സൂചനകളുണ്ട്.
ആവേശകരമായ മത്സരത്തില്‍ ശിവം ദുബെയും വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.