ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്; ശ്രേയസ്സ് അയ്യര്‍ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി

By Web Desk.24 09 2023

imran-azhar

 

 


ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്. മത്സരം 33 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റു നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യരും ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി.

 

86 പന്തുകളില്‍ നിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 11 ഫോറുകളും മൂന്ന് സിക്‌സറുകളും താരം പറത്തി, 90 പന്തില്‍ 105 റണ്‍സെടുത്താണ് താരം ഔട്ടായത്.

 

92 പന്തുകളിലാണ് ശുഭ്മന്‍ ഗില്‍ ഏകദിന കരിയറിലെ ആറാം സെഞ്ച്വറി നേടിയത്. ഗില്‍ 2023 ല്‍ മാത്രം അഞ്ച് സെഞ്ചറികളാണ് നേടിയത്.

 

ഗില്ലിനൊപ്പം ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും പുറത്താകാതെ നില്‍ക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായിരുന്നു. 12 പന്തില്‍ എട്ട് റണ്‍സെടുത്ത ഗെയ്ക്വാദിനെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

 

ഇന്ത്യ പ്ലേയിങ് ഇലവന്‍ ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

 

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇംഗ്ലിസ്, ആലെക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

 

 

 

OTHER SECTIONS