ഇന്ത്യക്കെതിരെ ടോസ് നേടി ഓസീസ്: രണ്ട് മാറ്റങ്ങളുമായി ഇരു ടീമുകളും

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

author-image
Priya
New Update
ഇന്ത്യക്കെതിരെ ടോസ് നേടി ഓസീസ്: രണ്ട് മാറ്റങ്ങളുമായി ഇരു ടീമുകളും

വിശാഖപട്ടണം: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

ആദ്യ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന് പകരം രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം സ്പിന്നര്‍ അക്‌സര്‍ പട്ടേലും അന്തിമ ഇലവനിലെത്തി.

ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തി. മറുവശത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന് പകരം അലക്‌സ് ക്യാരി തിരിച്ചെത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന് പകരം നഥാന്‍ എല്ലിസും ഓസീസിന്റെ അന്തിമ ഇലവനിലെത്തി.

മത്സരത്തില്‍ മഴ പെയ്യുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ടോസിന് ഒരു മണിക്കൂര്‍ മുമ്പ് വരെ വിശാഖപട്ടണത്ത് നേരിയ ചാറ്റല്‍ മഴയുണ്ടായിരുന്നു.

മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമക്കാന്‍ ഇന്ത്യക്കാവും.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ഷോണ്‍ ആബട്ട്, ആദം സാംപ.

INFvsAUS