/kalakaumudi/media/post_banners/8dbe25f3073790bebac0e0472c06fad45824dcaf96b6641b8f6daf862e1d8b31.jpg)
ഇന്ദോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ ഉസ്മാന്‍ ഖവാജയെ (0) അശ്വിന്‍ പുറത്താക്കി. മാര്‍നസ് ലബുഷെയ്നും ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
നേരത്തെ എട്ട് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണിനു മുന്നില്‍ അടിപതറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് പുറത്തായിരുന്നു. അതോടെ ഓസീസിനു മുന്നില്‍ 76 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നു. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കംമുതല്‍ പിഴച്ചു. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തറിഞ്ഞ ഓഫ് സ്പിന്നര്‍ ലയണിനു മുന്നില്‍ ചേതേശ്വര്‍ പുജാര ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പൊരുതി നില്‍ക്കാനായില്ല.
അര്‍ധസെഞ്ചുറി (59) നേടിയ പുജാരയുടെ ചെറുത്തുനില്‍പ്പാണ് കളി മൂന്നാംദിവസത്തേക്ക് നീട്ടിയത്. 64 റണ്‍സ് വിട്ടുകൊടുത്താണ് ലയണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പര നിലനിര്‍ത്തിയിരുന്നു.