ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരം റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...

By Greeshma Rakesh.01 12 2023

imran-azhar

 


റായ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിനൊരുങ്ങി റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം. റായ്‌പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരമ്പരയിലെ പുതിയ പോരാട്ടത്തിൽ ഇന്ത്യയുടെ കൂറ്റൻ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ.

 

അതെസമയം ഇന്ത്യ-ഓസീസ് നാലാം ട്വന്‍റി 20ക്ക് മഴ സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. മേഘാവൃതവും മഞ്ഞുമൂടിയതുമായ ആകാശം കളിയെ തടസപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ പരമാവധി താപനില 19 ഡിഗ്രിയായിരിക്കും.

 

മഴയൊഴിഞ്ഞ് നില്‍ക്കുന്ന ആവേശം മത്സരം അതിനാല്‍ തന്നെ റായ്‌പൂര്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ പോലെ വെള്ളിയാഴ്ചയും റണ്‍ വേട്ടയാണ് പ്രതീക്ഷിക്കുന്നത്.

 


ഗുവാഹത്തി വേദിയായ മൂന്നാം ടി20യില്‍ 222 റണ്‍സുണ്ടായിട്ടും പ്രതിരോധിക്കാൻ കഴിയാതെ വന്ന ഇന്ത്യൻ ബൗളിംഗ് നിരയിൽ മാറ്റങ്ങൾ ഉറപ്പിക്കാം. മൂന്നാം ട്വന്‍റി 20യിൽ നിന്ന് അവധിയെടുത്ത പേസര്‍ മുകേഷ് കുമാറിനൊപ്പം ദീപക് ചഹാറും വെള്ളിയാഴ്ചത്തെ പ്ലേയിംഗ് ഇലവനിലെത്തും.

 

മൂന്നാം പേസറായി ആവേശ് ഖാന് അവസരം കിട്ടാനാണ് സാധ്യത. ബാറ്റിംഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തോടുകൂടി ശ്രേയസ് അയ്യര്‍ ഇലവനിലേക്ക് തിരിച്ചെത്തുമ്പോൾ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മയ്ക്ക് അവസരം നഷ്ടമാകും. തിലകിനെ അല്ലാതെ മറ്റൊരു ബാറ്ററെയും നിലവിലെ സാഹചര്യത്തില്‍ പുറത്തിരുത്താനുള്ള വഴികള്‍ ടീം മാനേജ്‌മെന്‍റിന് മുന്നിലില്ല.

 

 

OTHER SECTIONS