ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; 360 കടന്ന് ഇന്ത്യ

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 362 റണ്‍സ്

author-image
greeshma
New Update
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; 360 കടന്ന് ഇന്ത്യ

 

അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടവീര്യം ചോരാതെ ഇന്ത്യ. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സാണ് ഇന്ത്യ നേടിയത്. അതെ സമയം ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിലേക്ക് 118 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം.മൂന്നിന് 289 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് നഷ്ടമായത്. 84 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ജഡേജയെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ മടങ്ങിയത്.

ഗില്ലും പുജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 113 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തുമായി ഗില്‍ 74 റണ്‍സ് ചേര്‍ത്തിരുന്നു. മാത്യു കുനെമാന്റെ പന്തില്‍ രോഹിത് (35) പുറത്തായതിന് ശേഷമെത്തിയ പുജാരയുമായി ചേര്‍ന്ന് ഗില്‍ ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു.

ആറ് മണിക്കൂറോളം ക്രീസില്‍ ചെലവിട്ട ഗില്‍ 235 പന്തില്‍ നിന്നാണ് 128 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഗില്ലിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്. ഈ വര്‍ഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഗില്ലിന്റെ അഞ്ചാം സെഞ്ചുറിയാണ്.എന്നാല്‍ പുജാര മോശം പന്തുകള്‍ക്കായി ക്ഷമയോടെ കാത്തുനിന്നാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 121 പന്തിലാണ് പുജാര 42 റണ്‍സ് നേടിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഗില്‍-കോലി സഖ്യം 58 റണ്‍സും കൂട്ടിച്ചേര്‍ത്തു.

cricket india vs australia UPDATES