തിരിച്ചടിച്ച് ഇന്ത്യ, ഗില്ലിന് സെഞ്ച്വറി, പൂജാര പുറത്ത്

By Web Desk.11 03 2023

imran-azhar

 

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയില്‍. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം.

 

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയുമായി ഗില്ലും റണ്‍സൊന്നുമെടുക്കാതെ വിരാട് കോലിയും ക്രീസില്‍.

 

ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താല്‍ ഇന്ത്യക്കിനിയും 292 റണ്‍സ് കൂടി വേണം.

 

 

OTHER SECTIONS