/kalakaumudi/media/post_banners/7e067330d5071f3106496785f9fe10e492a4a889d8493d19e3fcdbf902849c46.jpg)
അഹമ്മദാബാദ്: പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസിന് മികച്ച സ്‌കോര്‍. ഉസ്മാന്‍ ഖവാജ സെഞ്ച്വറി സ്വന്തമാക്കി. ഈ പരമ്പരയില്‍ ഓസീസ് താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. പിന്തുണയുമായി അര്‍ദ്ധസെഞ്ച്വറിയുടെ വക്കില്‍ കാമറൂണ്‍ ഗ്രീനുമുണ്ട്.
15 ഫോറുകള്‍ സഹിതമാണ് ഖവാജ 104 റണ്‍സ് സ്വന്തമാക്കിയത്. താരത്തിന്റെ ടെസ്റ്റിലെ 14-ാം സെഞ്ച്വറിയാണിത്. ഗ്രീന്‍ എട്ടു ഫോറുകളോടെ 49 റണ്‍സ് എടുത്തു. ഇരുവരും ചേര്‍ന്ന് 116 പന്തില്‍ 85 റണ്‍സ് അടിച്ചെടുത്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ്, ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 90 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി.
ഓപ്പണര്‍ ദ്രാവിഡ് ഹെഡ് (32), മാര്‍നസ് ലബുഷെയ്ന്‍ (3), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (38), പീറ്റര്‍ ഹാന്‍ഡ്‌സ് കോംബ് (17) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്.