ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; കോലിക്ക് സെഞ്ചുറി, മികച്ച സ്‌കോറിലേക്ക് ഇന്ത്യ

മൂന്ന് വര്‍ഷത്തിനും മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് ടെസ്റ്റില്‍ കോലി സെഞ്ചുറി നേടുന്നത്.

author-image
greeshma
New Update
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; കോലിക്ക് സെഞ്ചുറി, മികച്ച സ്‌കോറിലേക്ക് ഇന്ത്യ

 

അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിക്ക് സെഞ്ചുറി. മൂന്ന് വര്‍ഷത്തിനും മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് ടെസ്റ്റില്‍ കോലി സെഞ്ചുറി നേടുന്നത്. കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 241-ാം പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. നാലാം ദിനം ഒരു ബൗണ്ടറി പോലും നേടാതെയാണ് താരം സെഞ്ചുറിയിലേക്കെത്തിയത്.

അതേസമയം നിലവില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സെന്ന നിലയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ മറികടക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് 80 റണ്‍സ് മാത്രം. കോലിക്കൊപ്പം അക്ഷര്‍ പട്ടേലാണ് (5*) ക്രീസില്‍.

മൂന്നിന് 289 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് നഷ്ടമായത്. 84 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ജഡേജയെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ മടങ്ങിയത്.

cricket Virat Kohli india vs australia