ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ്: ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

author-image
Priya
New Update
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ്: ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

indvsaus