മൂന്നാം ദിവസം കരുത്താര്‍ജിക്കാന്‍ ഇന്ത്യ: മിന്നും പ്രകടനവുമായി ഗില്‍-പുജാര സഖ്യം

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. യുവതാരം ശുഭ്മന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ചറി നേടി.

author-image
Priya
New Update
മൂന്നാം ദിവസം കരുത്താര്‍ജിക്കാന്‍ ഇന്ത്യ: മിന്നും പ്രകടനവുമായി ഗില്‍-പുജാര സഖ്യം

അഹമ്മദാബാദ്: ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. യുവതാരം ശുഭ്മന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ചറി നേടി.

ഗില്ലും (119 പന്തില്‍ 65), ചേതേശ്വര്‍ പൂജാര (46 പന്തില്‍ 22)യുമാണു ക്രീസിലുള്ളത്.ക്യാപ്റ്റന്‍ രോഹിത് ശര്‍മ 58 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായി.

ഓസ്‌ട്രേലിയയ്ക്കായി ആദ്യദിനം സെഞ്ചറി തികച്ച ഉസ്മാന്‍ ഖവാജ 180 റണ്‍സ് നേടി പുറത്തായി. ഖവാജയ്‌ക്കൊപ്പം 2ാം ദിനം ബാറ്റിങ് പുനരാരംഭിച്ച കാമറൂണ്‍ ഗ്രീനും സെഞ്ചറി (114) നേടി.

ഇന്ത്യയ്ക്കായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ 6 വിക്കറ്റ് വീഴ്ത്തി.കഴിഞ്ഞ മത്സരങ്ങളില്‍ കുറച്ച് ഓവറുകള്‍ മാത്രമെറിഞ്ഞ അക്ഷര്‍ പട്ടേലിനെയും ഇന്നലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തെറിയാന്‍ ഏല്‍പിച്ചു.

ഓള്‍റൗണ്ടര്‍ ശ്രേയസ് അയ്യരെ വരെ ബോളറായി പരീക്ഷിച്ചിട്ടും ഖവാജ ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചില്ല. ഒടുവില്‍, അശ്വിന്റെ പന്തിലാണ് ഗ്രീന്‍ പുറത്താകുന്നത്.

170 പന്തില്‍ 18 ഫോര്‍ ഉള്‍പ്പെടെയാണ് ഗ്രീന്‍ 114 റണ്‍സ് .അതേ ഓവറില്‍ തന്നെ അലക്‌സ് ക്യാരിയെ (പൂജ്യം) പുറത്താക്കി. 5 ഓവറിനു ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനെയും (6) അശ്വിന്‍ പുറത്താക്കിയതോടെ ഓസീസ് സ്‌കോര്‍ 400ല്‍ താഴെ അവസാനിക്കുമെന്ന് തോന്നിയതാണ്.

ഓസീസ് സ്‌കോര്‍ 409ല്‍ നില്‍ക്കെ 180 റണ്‍സെടുത്ത ഖവാജയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. ടോഡ് മര്‍ഫിയും നേഥന്‍ ലയണും ചേര്‍ന്ന് 9-ാം വിക്കറ്റില്‍ 70 റണ്‍സ് അടിച്ചെടുത്തതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

india australia