ഇന്ത്യ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; രഹാനെ അര്‍ധസെഞ്ചുറി നേടി

By Lekshmi.09 06 2023

imran-azhar

 

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെ അര്‍ധസെഞ്ചുറി നേടി. രഹാനെയുടെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു.

 

അഞ്ചുവിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും ശ്രീകര്‍ ഭരതും ക്രീസിലെത്തി. എന്നാല്‍ തുടക്കത്തില്‍ത്തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. മൂന്നാം ദിനം ഒരുറണ്‍ പോലും നേടാനാകാതെ ഭരത് പുറത്തായി. ഇതോടെ ഇന്ത്യ 152 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

 

ഭരതിന് പകരം ശാര്‍ദൂല്‍ ഠാക്കൂറാണ് ക്രീസിലെത്തിയത്. ശാര്‍ദൂലിനെ കൂട്ടുപിടിച്ച് രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ശാര്‍ദൂലും പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു.

 

OTHER SECTIONS