ഖവാജയ്ക്കും ഗ്രീനിനും സെഞ്ച്വറി, ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍, അശ്വിന് ആറു വിക്കറ്റ്

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍.

author-image
Web Desk
New Update
ഖവാജയ്ക്കും ഗ്രീനിനും സെഞ്ച്വറി, ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍, അശ്വിന് ആറു വിക്കറ്റ്

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. 255-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ അവസാന സെഷനില്‍ 480 റണ്‍സെടുത്ത് പുറത്തായി.

ഖവാജ 180 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 114 റണ്‍സെടുത്തു. വാലറ്റത്ത് ടോഡ് മര്‍ഫിയും നേഥന്‍ ലിയോണും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസ് സ്‌കോറുയര്‍ത്തി.

ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും അക്‌സറും ജഡേജയും ഓരോ വിക്കറ്റുമെടുത്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി രോഹിത് ശര്‍മയും 18 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.

india cricket australia