സ്റ്റീവ് സ്മിത്തിന് സെഞ്ചറി; കുതിപ്പ് തുടര്‍ന്ന് ഓസ്‌ട്രേലിയ

By priya.08 06 2023

imran-azhar

 

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ 229 പന്തുകളില്‍ ഇന്ത്യയ്‌ക്കെതിരെ സ്റ്റീവ് സ്മിത്തിന് സെഞ്ചറി. രണ്ടാം ദിവസം മത്സരം തുടരുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.

 

ട്രാവിസ് ഹെഡും (162 പന്തില്‍ 148), സ്റ്റീവ് സ്മിത്തുമാണ് (236 പന്തില്‍ 104) ക്രീസില്‍. സ്മിത്തിന്റെ 31-ാം ടെസ്റ്റ് സെഞ്ചറിയാണിത്.ഫൈനല്‍ മത്സരത്തില്‍ ആദ്യം ദിവസം തുടക്കത്തില്‍ ഇന്ത്യ തിളങ്ങിയെങ്കിലും പിന്നീട് ഓസ്‌ട്രേലിയ കളി തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു.


സെഞ്ചറിയുമായി ട്രാവിസ് ഹെഡ് (146 നോട്ടൗട്ട് ) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒന്നാം ദിനം ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 3ന് 327.ആദ്യ സെഷന്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ, വാര്‍ണറെ പുറത്താക്കിയ ഷാര്‍ദൂല്‍ ഠാക്കൂര്‍, ഒന്നാം സെഷനില്‍ ഇന്ത്യയ്ക്ക് നേരിയ ആധിപത്യം നല്‍കി.

 

2ന് 73 എന്ന നിലയില്‍ രണ്ടാം സെഷന്‍ തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വൈകാതെ മാര്‍നസ് ലബുഷെയ്‌നെയും (26) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് ട്രാവിസ് ഹെഡ് സഖ്യം മത്സരം പതിയെ ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലാക്കി.


രണ്ടാം സെഷന്‍ 3ന് 170 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം സെഷന്‍ അവസാനിപ്പിച്ചത്. മൂന്നാം സെഷനില്‍ ഒരു ഘട്ടത്തില്‍ 6നു മുകളിലായിരുന്നു ഓസ്‌ട്രേലിയയുടെ റണ്‍ റേറ്റ്.

 

 

OTHER SECTIONS