അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് നേടി അമന്‍ജോത്; ബംഗ്ലാദേശ് വനിതകളെ തളച്ച് ഇന്ത്യ

അരങ്ങേറ്റം ഗംഭീരമാക്കിയ അമന്‍ജോത് കൗറിന്റെ ബൗളിംഗ് മികവില്‍ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വനിതകളെ തളച്ച് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറില്‍ 152 റണ്‍സെടുത്തു.

author-image
Priya
New Update
അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് നേടി അമന്‍ജോത്; ബംഗ്ലാദേശ് വനിതകളെ തളച്ച് ഇന്ത്യ

ധാക്ക: അരങ്ങേറ്റം ഗംഭീരമാക്കിയ അമന്‍ജോത് കൗറിന്റെ ബൗളിംഗ് മികവില്‍ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വനിതകളെ തളച്ച് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറില്‍ 152 റണ്‍സെടുത്തു.

39 റണ്‍സ് നേടിയ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ നൈഗര്‍ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. മഴ കാരണം മത്സരം 43 ഓവറായി ചുരുക്കി.ധാക്കയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു.

തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാ വനിതകളുടെ തുടക്കം. 25.6 ഓവറില്‍ 81 റണ്‍സ് എടുക്കുമ്പോള്‍ നാല് വിക്കറ്റ് വീണു. മുര്‍ഷിദ ഖാത്തൂന്‍ 13 ഉം, ഷമീമ അക്തര്‍ പൂജ്യവും, ഫര്‍ഗാന ഹഖ് 27 ഉം, റിതു മോണി 8 ഉം റണ്‍സെടുത്ത് മടങ്ങി.

64 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നൈഗര്‍ സുല്‍ത്താന മാത്രമാണ് ഇതിന് ശേഷം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.നഹീദ അക്തര്‍(2), റബീയ ഖാന്‍(10), സുല്‍ത്താന ഖാത്തൂന്‍(16), മറൂഫ അക്തര്‍(6), ഷോര്‍നാ അക്തര്‍(0), ഫഹീമ ഖാത്തൂന്‍(12*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

അമന്‍ജോതി ഇന്ത്യക്കായി നാല് വിക്കറ്റ് നേടി. പുറമെ ദേവിക വൈദ്യ രണ്ടും ദീപ്തി ശര്‍മ്മ ഒന്നും വിക്കറ്റുമായി തിളങ്ങി.

odi india bengladesh