ഡബിള്‍ നേടി യശസ്വി വീണു; 395 ന് ഇന്ത്യ പുറത്ത്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്ത്. 336-6 എന്ന സ്‌കോറിലാണ് രണ്ടാം ദിനം ഇന്ത്യ ഇറങ്ങിയത്. ആദ്യ മണിക്കൂറില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ ഓള്‍ ഔട്ടായി.

author-image
Web Desk
New Update
ഡബിള്‍ നേടി യശസ്വി വീണു; 395 ന് ഇന്ത്യ പുറത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്ത്. 336-6 എന്ന സ്‌കോറിലാണ് രണ്ടാം ദിനം ഇന്ത്യ ഇറങ്ങിയത്. ആദ്യ മണിക്കൂറില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ ഓള്‍ ഔട്ടായി.

209 റണ്‍സടിച്ച യശസ്വി ജയ്സ്വാളാണ് ഇന്ത്യുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും റെഹാന്‍ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.

വെള്ളിയാഴ്ച 179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാ 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. 19 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്‌സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കി. അതോടെ രണ്ടാം ദിനം 336-6 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.

ആദ്യ മണിക്കൂറില്‍ സ്‌കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്‌സണ്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

india cricket sports england