തിമിര്‍ത്തു, തകര്‍ത്തു! ഇംഗ്ലണ്ടിനെ 145 റണ്‍സില്‍ കുരുക്കി പുറത്താക്കി, ഇന്ത്യയ്ക്ക് വേണ്ടത് 152 റണ്‍സ് മാത്രം!

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡ് നേടിയിരുന്നു.

author-image
Web Desk
New Update
തിമിര്‍ത്തു, തകര്‍ത്തു! ഇംഗ്ലണ്ടിനെ 145 റണ്‍സില്‍ കുരുക്കി പുറത്താക്കി, ഇന്ത്യയ്ക്ക് വേണ്ടത് 152 റണ്‍സ് മാത്രം!

റാഞ്ചി: നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡ് നേടിയിരുന്നു.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. നായകന്‍ രോഹിത് ശര്‍മ (24*), യശസ്വി ജയ്‌സ്വാള്‍ (16*) എന്നിവരാണ് ക്രീസില്‍.

രണ്ടു ദിവസത്തെ കളി ബാക്കി നില്‍ക്കേ ഇന്ത്യയ്ക്ക് 152 റണ്‍സ് കൂടി നേടിയാല്‍ മത്സരവും പരമ്പരയും സ്വന്തമാക്കാം. അഞ്ചു മത്സര പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാക്കു മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 60 റണ്‍സ് നേടിയ സാക്ക് ക്രൗളിയാണ് അവരുടെ ടോപ് സ്‌കോറര്‍.

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീണു. 15 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെ സര്‍ഫറാസ് ഖാന്റെ കൈകളിലെത്തിച്ച അശ്വിന്‍ തൊട്ടടുത്ത പന്തില്‍ ഒലി പോപ്പിനെ (0) യും പുറത്താക്കി.

സ്‌കോര്‍ 65ല്‍ നില്‍ക്കേ ജോ റൂട്ടിനെയും (11) മടക്കിയ അശ്വിന്‍ വിക്കറ്റു നേട്ടം മൂന്നാക്കി ഉയര്‍ത്തി.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 307 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ 149 പന്തില്‍ 90 അര്‍ധ സെഞ്ചുറിയാണ് മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. ഇതോടെ ഇംഗ്ലണ്ട് സ്‌കോറിന് 46 റണ്‍സില്‍ ഇന്ത്യ പിറകിലായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേരത്തേ 353 റണ്‍സെടുത്തിരുന്നു.

28 റണ്‍സെടുത്ത കുല്‍ദീപ് യാദവിനെയാണ് ഞായറാഴ്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സനാണ് കുല്‍ദീപിന്റെ വിക്കറ്റ് നേടിയത്. പിന്നാലെ ആകാശ് ദീപിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷുഐബ് ബഷീര്‍ അഞ്ചാംവിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാനമായി ധ്രുവ് ജുറേലിനെ ടോം ഹാര്‍ട്ട്ലിയും മടക്കി. നാല് സിക്സും ആറ് ഫോറും ചേര്‍ന്നതായിരുന്നു ജുറേലിന്റെ ഇന്നിങ്സ്.

ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തില്‍ (122*) ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സ് കണ്ടെത്തിയിരുന്നു.

india cricket england cricket test