നൂറിലെത്താന്‍ അശ്വിനും ബെയര്‍‌സ്റ്റോയും; അവസാന ടെസ്റ്റില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് താരങ്ങള്‍

വ്യാഴാഴ്ച ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ പ്രത്യേകതകള്‍ ഏറെ.

author-image
Athira
New Update
നൂറിലെത്താന്‍ അശ്വിനും ബെയര്‍‌സ്റ്റോയും; അവസാന ടെസ്റ്റില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് താരങ്ങള്‍

ധരംശാല: വ്യാഴാഴ്ച ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ പ്രത്യേകതകള്‍ ഏറെ. അഞ്ചാം ടെസ്റ്റ് മത്സരത്തിന് വ്യാഴാഴ്ച തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്റെയും ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയുടെയും കരിയറിലെ 100ാം ടെസ്റ്റ് മത്സരം എന്ന നാഴിക്കകല്ലിലേക്ക് പ്രവേശിക്കുകയാണ്. 147 വര്‍ഷത്തിനിടെ 76 പേര്‍ മാത്രം സ്വന്തമാക്കിയ നേട്ടം, ഒരു ദിവസം 2 പേര്‍ ഒരുമിച്ച് സ്വന്തമാക്കുന്നു.

മാര്‍ച്ച് 7ന് നടക്കുന്ന അവസാന മത്സരത്തില്‍ 2 താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് ചരിത്രത്തില്‍ നാലാം തവണയാണ്. പരമ്പര പിടിച്ചെടുത്ത ഇന്ത്യന്‍ നിരയില്‍ ഏറെ ശ്രദ്ധേയമാകാന്‍ പോകുന്നത് അശ്വിനാണ്. 100 ടെസ്റ്റ് ക്ലബ്ബില്‍ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡിന് അരികിലാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഈ പരമ്പരയില്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് അശ്വിന്‍ മറ്റൊരു റെക്കോര്‍ഡിലേക്ക് ചുവടുവെക്കുന്നത്.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ പിന്നിലാക്കി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിനെ അടുത്ത മൂന്ന് മത്സരങ്ങളിലും ഇന്ത്യ അനായാസം വീഴ്ത്തിയാണ് പരമ്പര സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുവാനും ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

ഇംഗ്ലണ്ട് നിരയില്‍ 100 ടെസ്റ്റുകള്‍ തികയ്ക്കുന്ന 17-ാമത്തെ ഇംഗ്ലീഷ് താരമാകാനാണ് ജോണി ബെയര്‍‌സ്റ്റോ ഒരുങ്ങുന്നത്. 2012ല്‍ രെസ്റ്റില്‍ ക്രിക്കറ്റില്‍ അറങ്ങേറ്റം കുറിച്ച താരം 12 സെഞ്ചറികള്‍ അടക്കം 5974 റണ്‍സ് നേടിയിട്ടുണ്ട്.

sports updates sports news Latest News