ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് കരുത്തേകി ജയ്‌സ്വാള്‍

ഓപ്പണര്‍ യസശ്വി ജയ്സ്വാളിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് കരുത്തേകി ജയ്‌സ്വാള്‍

വിശാഖപട്ടണം: ഓപ്പണര്‍ യസശ്വി ജയ്സ്വാളിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു. നിലവില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജയ്‌സ്വാളിനൊപ്പം അക്‌സര്‍ പട്ടേലാണ് ക്രീസിലുള്ളത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തെ ഇന്ത്യ കരുതലോടെയാണ് നേരിട്ടത്. പക്ഷേ ആക്രമത്തിലേക്ക് നീങ്ങാനുള്ള രോഹിതിന്റെ ശ്രമം പാളി. 14 റണ്‍സുമായി രോഹിത് മടങ്ങി. രോഹിതിനെ വീഴ്ത്തി ഷുഹൈബ് ബഷീര്‍ കരിയറിലെ ആദ്യ വിക്കറ്റെടുത്തു.

34 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്സണ് വിക്കറ്റ് നല്‍കി മടങ്ങി. ശ്രേയസ് അയ്യര നാല് റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്തിയില്ല. 51-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ പുറത്തായി. അരങ്ങേറ്റക്കാരനായി ക്രീസിലെത്തിയ രജത് പടിദാറിനെ റെഹാന്‍ അഹമ്മദ് വീഴ്ത്തി.

 

 

 

 

 

sports news Latest News sports updates