/kalakaumudi/media/post_banners/78bc4b72256e1788d0ae1b44579a0f639346d1d179bf799d34fbd0fbaab3051b.jpg)
ഹൈദരാബാദ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പുനര്‍നിര്‍മ്മിക്കാന്‍ നോക്കുമ്പോള്‍ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും മധ്യനിരയിലാണ്. ആക്രമണ ബാറ്റിങ് ശൈലിയായ ബാസ്‌ബോള്‍ കളിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം പിഴച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 8 വിക്കറ്റും നേടിയത് ഇന്ത്യന്‍ സ്പിന്‍ ത്രയം. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയാണ് ഇന്ത്യ ഒന്നാംദിനം മത്സരം അവസാനിപ്പിച്ചത്.
ടെസ്റ്റിലെ കന്നി അര്‍ധ സെഞ്ചറി നേടിയ യുവതാരം യശസ്വി ജയ്‌സ്വാളും (70 പന്തില്‍ 76) ശുഭ്മന്‍ ഗില്ലുമാണ് (43 പന്തില്‍ 14) ക്രീസില്‍. നേരത്തേ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ (88 പന്തില്‍ 70) ഒറ്റയാന്‍ പ്രകടനമായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ നട്ടെല്ല്. സ്‌കോര്‍: ഇംഗ്ലണ്ട് 246, ഇന്ത്യ ഒന്നിന് 119.