/kalakaumudi/media/post_banners/3718eabfa8859164f871c11b6d59df70b951f10c0fadfe149517ede8e75b60f6.jpg)
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം നിരാശയിലാഴ്ത്തി ഇന്ത്യ. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 121 ഓവറില്‍ 436 റണ്‍സെടുത്ത് പുറത്തായി. ശനിയാഴ്ച 15 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെ ജോ റൂട്ട് നാലു വിക്കറ്റുകള്‍ വീഴ്ത്തി. സാകോര്‍ 436ല്‍ നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു. 180 പന്തില്‍ 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ജോ റൂട്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പിന്നാലെ 100 പന്തില്‍ 44 റണ്‍സ് നേടി അക്ഷര്‍ പട്ടേലും മടങ്ങി.