അയര്‍ലന്‍ഡിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിന് ടോസ്. ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

author-image
Web Desk
New Update
അയര്‍ലന്‍ഡിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

ഡബ്ലിന്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിന് ടോസ്. ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ഇരു ടീമുകളും ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യയ്ക്ക് ഞായറാഴ്ചത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, അര്‍ഷദീപ് സിങ്, രവി ബിഷ്‌ണോയ്.

അയര്‍ലന്‍ഡ്: ആന്‍ഡ്രൂ ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ്, ലൊര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കര്‍ട്ടിസ് കംഫര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, മാര്‍ക്ക് അദൈര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

ireland cricket india twenty20