ഗംഭീരം! കിവീസിനെതിരേ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെ ഇന്ത്യ മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.

author-image
Web Desk
New Update
ഗംഭീരം! കിവീസിനെതിരേ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ലഖ്‌നൗ: രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെ ഇന്ത്യ മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.

31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യയ്ക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി പന്തെടുത്തവരില്‍ ശിവം മാവി ഒഴികെയുള്ളവരെല്ലാം വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങിയ അര്‍ഷ്ദീപ് രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 23 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

 

 

india new zealand t20