/kalakaumudi/media/post_banners/5f3768013bad825e872a7649118e316af3f960730effdec095cee24f8423afcd.jpg)
അഹമ്മദാബാദ്: അഹമ്മദാബാദില്‍ ബുധനാഴ്ച ഇന്ത്യ - ന്യൂസിലാന്‍ഡ് 'ഫൈനല്‍'. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഓരോ ജയം വീതം ഇന്ത്യയും ന്യൂസിലാന്‍ഡും പങ്കുവെച്ചതോടെ അഹമ്മദാബാദില്‍ നടക്കുന്ന മത്സരം നിര്‍ണ്ണായകമായി.
റാഞ്ചിയിലെ ആദ്യ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചതോടെ അഹമ്മദാബാദ് ട്വന്റി20 ഫൈനലോളം ആവേശമുള്ള മത്സരമായിരിക്കുകയാണ്.
അതേസമയം കണക്കിലെ കളികള്‍ ഇന്ത്യക്ക് അനുകൂലമാണ്. ടീം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ 26 ട്വിന്റി20 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ ജയം 13 തവണ ഇന്ത്യക്കൊപ്പം 10 തവണ കീവീസിനൊപ്പവും നിന്നു. ഒരു മത്സരത്തില്‍ ഫലം സമനിലയായി. രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു.