ഗ്രൂപ്പിലെ വമ്പന്മാർ നേർക്കുനേർ; ന്യൂസിലൻഡിനെ തകർത്ത് ഒന്നാമതാവാൻ ഇന്ത്യ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടർ വിജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ടൂര്‍ണമെന്റിൽ ഇതുവരെയും വിജയിച്ചു മാത്രം മുന്നേറിയ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മത്സരം ആരംഭിക്കുക. ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യയും ന്യൂസിലന്‍ഡും ജേതാക്കളാണ് . ന്യൂസിലന്‍ഡിനെ പരാചയപെടുത്തിയാൽ ഇന്ത്യക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.

author-image
Hiba
New Update
ഗ്രൂപ്പിലെ വമ്പന്മാർ നേർക്കുനേർ; ന്യൂസിലൻഡിനെ തകർത്ത് ഒന്നാമതാവാൻ ഇന്ത്യ

ധരംശാല: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടർ വിജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ടൂര്‍ണമെന്റിൽ ഇതുവരെയും വിജയിച്ചു മാത്രം മുന്നേറിയ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മത്സരം ആരംഭിക്കുക. ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യയും ന്യൂസിലന്‍ഡും ജേതാക്കളാണ് . ന്യൂസിലന്‍ഡിനെ പരാചയപെടുത്തിയാൽ ഇന്ത്യക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷികാം, പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ടീമിന് വലിയ ആശങ്ക. പാണ്ഡ്യക്ക് പകരം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും കളിച്ചേക്കും. എന്നാല്‍ ശനിയാഴ്ച പരിശീലനത്തിനിടെ സൂര്യക്ക് പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിന് നേരിയ ആശങ്കയാണ്.

പരിക്ക് ഗൗരവമുളളതല്ല എന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറുവശത്ത് ന്യൂസിലന്‍ഡ് നിരയിലും ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പേസും സ്വിങും മുതലാക്കാന്‍ ടിം സൗത്തിയെ കളിപ്പിക്കാന്‍ കിവികള്‍ മുതിര്‍ന്നേക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്‌സ്റ്റാര്‍ വഴിയും തല്‍സമയം കാണാം.

പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലേത്. ഈ ലോകകപ്പിന്‍റെ വേദികളില്‍ ഏറ്റവും കൂടുതല്‍ സ്വിങ്ങുള്ള പിച്ചാണ് ധരംശാല. അതേസമയം ധരംശാലയിലെ ഔട്ട്‌ഫീല്‍ഡിന് നിലവാരം പോരെന്നും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിമര്‍ശനം ശക്തമാണ്. ധരംശാലയില്‍ ഇതിന് മുമ്പ് നടന്ന മത്സരം ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും തമ്മിലായിരുന്നു.

ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളിലൊന്നായ പ്രോട്ടീസിനെ നെതര്‍ലന്‍ഡ് 38 റണ്‍സിന് അട്ടിമറിച്ച ചരിത്രം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ ആശങ്കപ്പെടുത്തും. മത്സരത്തില്‍ ഭൂരിഭാഗം വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു.

 
icc world cup india vs newzealand