കാന്‍ഡിയില്‍ 3 മണിക്ക് ഇന്ത്യ - പാക് സൂപ്പര്‍ പോരാട്ടം

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഇന്ന്. ഉച്ചയ്ക്ക് 3 മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുക. രാഷ്ട്രീയ കാരണങ്ങള്‍ മൂലം പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.

author-image
Priya
New Update
കാന്‍ഡിയില്‍ 3 മണിക്ക് ഇന്ത്യ - പാക് സൂപ്പര്‍ പോരാട്ടം

കാന്‍ഡി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഇന്ന്. ഉച്ചയ്ക്ക് 3 മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുക. രാഷ്ട്രീയ കാരണങ്ങള്‍ മൂലം പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.

അതേസമയം, ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണിയും മൂലം മത്സരം അനിശ്ചിതത്വത്തിലായിരുന്നു. ഇതേ തുടര്‍ന്ന് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം ശ്രീലങ്കയിലേക്ക് പറിച്ച് നട്ടത്.

ജയിച്ച് തുടങ്ങാന്‍ ഇന്ത്യയിറങ്ങുമ്പോള്‍, സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുകയാണ് പാക് ലക്ഷ്യം.രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയുടെ കരുത്ത് വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരിലാണ്.

പാക് ടീമില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി, നസീം ഷാ തുടങ്ങി മാച്ച് വിന്നര്‍മാരായ നിരവധി പേരുണ്ട്. നേപ്പാളിനെതിരെ 238 റണ്‍സിന്റെ വമ്പന്‍ ജയം നേടാനായതും പാകിസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

asia cup