/kalakaumudi/media/post_banners/229f8b790b8788e34790d0155eaa3bbcbc1e3ede12e8bfa5945d0e7d9cc605a0.jpg)
പല്ലെകെലെ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീം മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പന്തെടുക്കും. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം പിടിച്ചു.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ പിന്നാലെയെത്തും. മുഹമ്മദ് ഷമി പുറത്തിരിക്കും. മാറ്റമൊന്നും വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
പാകിസ്ഥാന്‍: ഇമാം ഉല്‍ ഹഖ്, ഫഖര്‍ സല്‍മാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.