ടോസ് ഇന്ത്യയ്ക്ക്, പാകിസ്ഥാനെ ബാറ്റിംഗിന് വിട്ടു; ഗില്ലും കളിക്കും

ഏക ദിന ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു.

author-image
Web Desk
New Update
ടോസ് ഇന്ത്യയ്ക്ക്, പാകിസ്ഥാനെ ബാറ്റിംഗിന് വിട്ടു; ഗില്ലും കളിക്കും

അഹമ്മദാബാദ്: ഏക ദിന ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു.

ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗില്ലിന്റെ പോരാട്ടം അഹമ്മദാബാദില്‍ കാണാനാവും. രോഗബാധിതനായി വിശ്രമത്തിലായിരുന്ന ഗില്‍ പാകിസ്ഥാനെതിരെ കളിക്കാനറങ്ങുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ കളിക്കുന്നില്ല.

മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല. അശ്വിനും പുറത്താണ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍.

അതേ സമയം, ശ്രീലങ്കയെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ അബ്ദുല്ല ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ശതാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

world cup cricket