ലോകകപ്പ് യോഗ്യത മത്സരം; ഖത്തറിനെ അട്ടിമറിക്കാൻ ഇന്ത്യ

നവംബർ 21ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനെ നേരിടും.

author-image
Hiba
New Update
ലോകകപ്പ് യോഗ്യത മത്സരം; ഖത്തറിനെ അട്ടിമറിക്കാൻ ഇന്ത്യ

നവംബർ 21ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനെ നേരിടും.

യോഗ്യതാ മത്സരങ്ങളിലെ നല്ല തുടക്കത്തിന് ശേഷം, ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ തങ്ങളുടെ മുന്നേറ്റം തുടരാനാണ് ബ്ലൂ ടൈഗേഴ്സ്സിന്റെ ലക്ഷ്യം. കുവൈത്തിനെ സ്വന്തം മണ്ണിൽ വച്ച് തോൽപിച്ച ആവേശത്തിലാണ് ഇന്ത്യ.

മറുവശത്ത് അഫ്ഗാനിസ്ഥാനെ 8-1ന് തകർത്ത് ഖത്തർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. "ഇത് ഒരു ഗെയിമാണ്, അവിടെ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ ഒരുപാട് കാര്യങ്ങൾ നേടാനുണ്ട്.

അതിനാൽ നമുക്ക് എല്ലാം പുറത്തെടുക്കാം," മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഇന്ത്യൻ പ്രധാന പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.

india vs qatar world cup qualifier