/kalakaumudi/media/post_banners/cf045fec37d5459ae19fa4155ab0fa0a82d4bb2806a3f4d4bc3247724e456d3d.jpg)
പൂനെ: ശ്രീലങ്കക്കെതിരെ ട്വിന്റി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തിലാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിനാണ് ലങ്കയെ കീഴടക്കിയത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ പരമ്പരയില്‍ നിന്ന് പുറത്തായി. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്നാം ടി20 ജനുവരി ഏഴിനാണ് നടക്കുക.
അതേസമയം ബാറ്റിങ്ങില്‍ മുന്‍നിര പരാജയപ്പെടുമ്പോഴാണ് ഇന്ത്യക്ക് തിരിച്ചടിയുണ്ടാവുന്നത്. അതിനാല്‍ തന്നെ ഓപ്പണര്‍മാര്‍ അടക്കമുള്ള മുന്‍ നിര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യക്ക് ജയം അസാധ്യമല്ല. ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാതിരുന്ന സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും, യൂസ്വേന്ദ്ര ചാഹലും ഇന്നും കളിച്ചേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
