കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം: തകര്‍പ്പന്‍ പ്രകടനവുമായി രോഹിത്തും ഗില്ലും

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ പത്ത് ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 75 റണ്‍സ് എടുത്തു.

author-image
Web Desk
New Update
കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം: തകര്‍പ്പന്‍ പ്രകടനവുമായി രോഹിത്തും ഗില്ലും

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ പത്ത് ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 75 റണ്‍സ് എടുത്തു.

കാസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.പിന്നാലെ ബൗണ്ടറികളുമായി ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

10-ാം ഓവറില്‍ രജിതയെ തുടര്‍ച്ചയായ സിക്സുകളും ഫോറുകളുമടിച്ച് ഹിറ്റ്മാനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചു.വാഷിംഗ്ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരായി പ്ലേയിംഗ് ഇലവനിലെത്തിയത്.

ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. അതേസമയം രണ്ട് മാറ്റങ്ങള്‍ ലങ്കന്‍ നിരയിലുമുണ്ടായിരുന്നു.

 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിഡു ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), അഷേന്‍ ബാന്‍ഡാര, ചരിത് അസലങ്ക, ദാസുന്‍ ശകന(ക്യാപ്റ്റന്‍), വനിന്ദു ഹസരങ്ക, ജെഫ്രി വാന്‍ഡെര്‍സെ, ചാമുക കരുണരത്നെ, കാസുന്‍ രജിത, ലഹിരു കുമാര.

odi india srilanka