തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യന്‍ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഉമ്രാന് മാലിക്കിനും വിശ്രമം അനുവദിച്ചു. വാഷിംഗ്ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരായി പ്ലേയിംഗ് ഇലവനിലെത്തിയത്.
ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്: Avishka Fernando, Nuwanidu Fernando, Kusal Mendis(w), Ashen Bandara, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Jeffrey Vandersay, Chamika Karunaratne, Kasun Rajitha, Lahiru Kumara.