/kalakaumudi/media/post_banners/125c9ed7ef4840134690f9fa67831b45611cd3a1a6290a9a4fde4861503afbab.jpg)
റയാന്‍: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ വ്യാഴാഴ്ച വൈകീട്ട് 8ന് ഉസ്‌ബെക്കിസ്ഥാനെ നേരിടും. ഉസ്‌ബെക്കിസ്താനെതിരെ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കളിക്കളത്തിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും പ്രതിരോധ നിര നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഖത്തറിലെ ഇന്ത്യന്‍ ആരാധകരോട് കൂട്ടത്തോടെ സ്റ്റേഡിയത്തിലെത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്.
ഉസ്‌ബെക്കിസ്ഥാനതിരെ ഇന്ന് ജയിച്ചാല്‍ അത് ചരിത്രമാകും. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളില്‍ നാലിലും ഇന്ത്യ പരാജയപ്പെടുകയും രണ്ട് മത്സരങ്ങളില്‍ സമനിലയായിരുന്നു ഫലം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികച്ച ഗോളുകള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ഒരു അവസരം സൃഷ്ടിക്കാനും ഛേത്രിക്ക് കഴിഞ്ഞിരുന്നു.
അഹമ്മദലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 8 നാണ് കിക്കോഫ്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തല്‍സമയം കാണാം.