/kalakaumudi/media/post_banners/b0d77b3b1f182a66b84a98b9e9b1d5596b19765144cbe5b3148e5df802a73c34.jpg)
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 108 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സുമായാണ് വീന്‍ഡീസ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. മികച്ച തുടക്കത്തിനുശേഷം ഒന്നാം ഇന്നിങ്‌സില്‍ 255 റണ്‍സിന് എല്ലാവരും പുറത്തായി.
ഞായറാഴ്ച ആദ്യ സെഷനില്‍ 7.4 ഓവര്‍ മാത്രം ബാറ്റു ചെയ്ത വിന്‍ഡീസിന്, അവസാന അഞ്ച് വിക്കറ്റ് വെറും 26 റണ്‍സിനിടെ നഷ്ടമായി. ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സെടുത്ത ഇന്ത്യയ്ക്ക് ഇതോടെ 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 31 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (9 പന്തില്‍ 14), ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ (10 പന്തില്‍ 15) എന്നിവര്‍ ക്രീസില്‍. ഇതോടെ ഇന്ത്യയ്ക്ക് ആകെ 214 റണ്‍സ് ലീഡായി.