/kalakaumudi/media/post_banners/39dd26cd45949e0dd6d376e479bc3bc1506ae23a9bb434c10043b29b64bb2edd.jpg)
ട്രിനിഡാഡ്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ 4 റണ്‍സ് ജയവുമായി വെസ്റ്റിന്‍ഡീസ്. ഇതോടെ 5 മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 6ന് 149. ഇന്ത്യ 9ന് 145.
ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ക്രിക്കറ്റില്‍ തങ്ങള്‍ക്ക് മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ്.
3 വിക്കറ്റ് കയ്യിലിരിക്കെ റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 10 റണ്‍സ് മതിയായിരുന്നു. എന്നാല്‍ വാലറ്റത്തിന് 5 റണ്‍സ് മാത്രമാണ് നേടാനായത്.19 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്‌സന്‍ ഹോള്‍ഡറാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.
ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (32 പന്തില്‍ 48), നിക്കോളാസ് പുരാന്‍ (34 പന്തില്‍ 41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ ആശ്വാസമാകും വിധം സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അര്‍ഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചെഹലും 2 വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ഇഷന്‍ കിഷനെയും (6) ശുഭ്മന്‍ ഗില്ലിനെയും (3) തുടക്കത്തില്‍ തന്നെ നഷ്ടമായത് ഇന്ത്യയ്ക്ക തിരിച്ചടിയായി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ യുവതാരം തിലക് വര്‍മ (22 പന്തില്‍ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത്. സൂര്യകുമാര്‍ യാദവ് (21), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (19), സഞ്ജു സാംസണ്‍ (12) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.