/kalakaumudi/media/post_banners/b58261fd6f566436531fa562445afe0a037204724379a2ab63eedd9a8b7acae7.jpg)
ബ്രിജ്ടൗണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റര്‍മാരുടെ തിളക്കം മങ്ങിയ പ്രകടനം. ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 90 റണ്‍സ് നേടി. എന്നാല്‍, പിന്നീട് വന്നവര്‍ വേഗത്തില്‍ മടങ്ങി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചറി നേടിയ ഇഷാന്‍ കിഷന്‍ (55), ശുഭ്മന്‍ ഗില്‍ (34) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇടയ്ക്ക് മഴ എത്തിയതോടെ മത്സരം നിര്‍ത്തിവച്ചു.
ഇന്ത്യ 24.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 113 രണ്‍സെന്ന നിലയിലാണ്.
മലയാളി താരം സഞ്ജു സാംസണ്‍ 19 പന്തില്‍നിന്ന് 9 റണ്‍സുമായി മടങ്ങി. അക്‌സര്‍ പട്ടേല്‍ 1 (8), പാര്‍ദിക് പാണ്ഡ്യ 7 (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.
വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപേര്‍ഡ് 2 വിക്കറ്റും ഗുദാകേശ് മോത്തി, ജയ്ഡന്‍ സീല്‍സ്, യാനിക് കരിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുംനേടി.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് നായകന്‍.