ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ച് പിച്ചും വിന്‍ഡീസും! ബ്രാത് വെയ്റ്റിന് അര്‍ധ സെഞ്ച്വറി

ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരെ മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍, 108 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ്.

author-image
Web Desk
New Update
ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ച് പിച്ചും വിന്‍ഡീസും! ബ്രാത് വെയ്റ്റിന് അര്‍ധ സെഞ്ച്വറി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരെ മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍, 108 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ ഇപ്പോഴും 209 റണ്‍സ് പിന്നിലാണവര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന സ്‌കോറിലാണ് വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍, ആദ്യ 10 ഓവറില്‍ ഇന്ത്യന്‍ ബോളിങ് തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല.

ഒരറ്റത്ത് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (75) കരുതലോടെ നിന്നു. മറ്റേയറ്റത്ത് അരങ്ങേറ്റക്കാരന്‍ കിര്‍ക് മക്കെന്‍സി (57 പന്തില്‍ 32) ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിച്ചു. 52-ാം ഓവറില്‍ മക്കെന്‍സിയെ മുകേഷ് കുമാര്‍ പുറത്താക്കി.

ബോളര്‍മാര്‍ക്ക് പിന്തുണയൊട്ടും ലഭിക്കാത്ത ഫ്‌ലാറ്റ് പിച്ചില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അടുത്ത വിക്കറ്റ് ലഭിച്ചത് 20 ഓവറുകള്‍ക്കുശേഷമാണ്. വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാത്വെയ്റ്റിനെ അശ്വിന്‍ പുറത്താക്കി.

india cricket sports West Indies