
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 255 റണ്‍സിനു പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 2ന് 181 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനു ജയിക്കാന്‍ ഇനി വേണ്ടത് 289 റണ്‍സ്. ഇന്ന് ഇനിയും 39 ഓവറുകള്‍ ബാക്കിയുണ്ട്. ഒപ്പം നാളെ ഒരു ദിവസവും ഇന്ത്യയുടെ മുന്നില്‍ ഉണ്ട്. ഈ സമയം കൊണ്ട് വെസ്റ്റിന്‍ഡീസിനെ എറിഞ്ഞിടാന്‍ ആകും എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ രോഹിതിന്റെയും ഇഷന്‍ കിഷന്റെയും അര്‍ധ സെഞ്ച്വറികള്‍ ആണ് ഇന്ത്യക്ക് കരുത്തായത്.
തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (44 പന്തില്‍ 57) യശസ്വി ജയ്‌സ്വാളുമാണ് (30 പന്തില്‍ 38) ഇന്ത്യയ്ക്കു മികച്ച തുടക്കം നല്‍കിയത്. 5 ഫോറും 3 സിക്‌സുമായി അര്‍ധ സെഞ്ചറി തികച്ചതിനു പിന്നാലെ രോഹിത് പുറത്തായി.
ലഞ്ചിനു ശേഷമുള്ള അടുത്ത ഓവറില്‍ യശസ്വിയും മടങ്ങി. ഇഷന്‍ കിഷനും (34 പന്തില്‍ 52*) ശുഭ്മന്‍ ഗില്ലും (37 പന്തില്‍ 29*) പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് 32 ഓവറില്‍ 2 വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലാണ്.