/kalakaumudi/media/post_banners/05f482541ca0336f91bcee5590eeebea10378b9b30d4f9e11bcf574e6f2c4157.jpg)
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റില്‍ കോലിക്ക് സെഞ്ചറി. മത്സരത്തിന്റെ രണ്ടാം ദിനം ആദ്യ സെഷനിലാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്. 180 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് കോലിയുടെ സെഞ്ചറി.
ടെസ്റ്റില്‍ കോലിയുടെ 29ാം സെഞ്ചറിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ 76ാം സെഞ്ചറിയും. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 500-ാം മത്സരത്തിലാണ് ഈ സെഞ്ചറി പിറന്നത്.
91 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോലി 102 റണ്‍സോടെ ക്രീസിലുണ്ട്.
അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയാണ് കോലിക്കൊപ്പം ക്രീസില്‍. ജഡേജ 105 പന്തില്‍ നാലു ഫോറുകള്‍ സഹിതമാണ് അര്‍ധസെഞ്ചറി പിന്നിട്ടത്.
നേരത്തെ, അര്‍ധ സെഞ്ചറി പിന്നിട്ട ഇന്നിങ്‌സുകളിലൂടെ തുടക്കം ഗംഭീരമാക്കിയ രോഹിത്തും (80) ജയ്സ്വാളും (57) ഇന്ത്യയ്ക്കു സമ്മാനിച്ചത് 139 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം 84 ഓവര്‍ പിന്നിടുമ്പോള്‍ 4ന് 288 എന്ന നിലയിലായിരുന്നു.