വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം; കുല്‍ദീപ് യാദവ് കളിയിലെ താരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 115 റണ്‍സ് വിജലക്ഷ്യം 163 പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 24 ഓവറില്‍ 114ന് പുറത്ത്, ഇന്ത്യ 22.5 ഓവറില്‍ 5ന് 118.

author-image
Lekshmi
New Update
വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം; കുല്‍ദീപ് യാദവ് കളിയിലെ താരം

ബ്രിജ്ടൗണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. നാലു മാസം നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജ്യാന്തര ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 115 റണ്‍സ് വിജലക്ഷ്യം 163 പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 24 ഓവറില്‍ 114ന് പുറത്ത്, ഇന്ത്യ 22.5 ഓവറില്‍ 5ന് 118.

ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (52) അര്‍ധ സെഞ്ചറി നേടി. ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (12*) ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചത്. മൂന്ന് ഓവറില്‍ ആറ് റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് കളിയിലെ താരം.

ശുഭ്മന്‍ ഗില്‍ 7 (16), സൂര്യകുമാര്‍ യാദവ് 19 (25), ഹാര്‍ദിക് പാണ്ഡ്യ 5 (7), രവീന്ദ്ര ജഡേജ 16* (21), ഷാര്‍ദുല്‍ ഠാക്കൂര്‍ 1 (4) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോര്‍. സൂപ്പര്‍ താരം വിരാട് കോലി ബാറ്റിങ്ങിനിറങ്ങിയില്ല. വിന്‍ഡീസിനായി ഗുദാകേശ് മോത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവരാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.

മൂന്നാം ഓവറില്‍ ഓപ്പണര്‍ കൈല്‍ മയേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയയാണ് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. നാലാമനായി ഇറങ്ങിയ ഷായ് ഹോപ്പിന്റെ (45 പന്തില്‍ 43) പ്രതിരോധമാണ് വിന്‍ഡീസ് സ്‌കോര്‍ നൂറു കടത്തിയത്. ഹോപ് ഉള്‍പ്പെടെ നാലു പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.

cricket West Indies india