/kalakaumudi/media/post_banners/6c02c935c9a0399b3c8d5c84305f6a3a4aff51051357e79d4cc26eb7bda18275.jpg)
കൊളംബോ:ലങ്കയെ നേരിടാൻ 12 നു ഇന്ത്യ ഇറങ്ങും. ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയെ നേരിടാൻ ഇന്ത്യ ഒരുങ്ങി കഴിഞ്ഞു .കഴിഞ്ഞ ദിവസത്തെ മിന്നും ജയത്തിന്റെ ആഹ്ലാദത്തിലാവും ഇന്ത്യ മത്സരിക്കുക.
228 റണ്‍സിനാണ് റിസേർവ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.ജയിക്കുന്ന ടീമിന് ഫൈനൽ സാധ്യത ഉറപ്പാണ്.
ഇപ്പോഴത്തെ നില അനുസരിച്ച ഇന്ത്യ ഒന്നാമതും ശ്രീലങ്കയും പാകിസ്ഥാനും രണ്ടും മുന്നും സ്ഥാനത്തുമാണ് ഇടം പിടിച്ചിട്ടുള്ളത് .ഇന്നലത്തെ മത്സരം ജയിച്ച ടീമിൽ മാറ്റം വരുത്താതെയാവും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുക.
ഇന്ത്യൻ ടീം ഇപ്പോൾ മികച്ച ഫോമിൽ എത്തിക്കഴിഞ്ഞു.ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിൽ ചെറിയ ആശങ്ക ഉണ്ടായെങ്കിലും നേപ്പാളിനെതിരെ ഇന്ത്യൻ ഓപ്പണറുമാർ പ്രകടനം പ്രശംസനീയമായിരുന്നു.
പാകിസ്താനെതിരെ സൂപ്പർ ഫോറിൽ ആദ്യ നാല് ബാറ്ററുമാർ നന്നായി കളിച്ചു ഗ്രൂപ്പ് തലത്തിൽ പാകിസ്താനെതിരെ ഇഷാൻ കിഷാനും ഹർദിക് പാണ്ഡ്യയും മികച്ച പ്രകടനം നടത്തിയിരുന്നു. ബൗളിംഗ് നിരയിലും ഇന്ത്യയ്ക്ക് ആശങ്ക കുറഞ്ഞിട്ടുണ്ട്.
ലങ്കയ്‌ക്കു ഇന്ത്യയെ തകർക്കാൻ നന്നായി പോരാടേണ്ട ആവശ്യകതയുണ്ട്.ഫോമിലുള്ള സദീര സമരവിക്രമയും കുശൽ മെൻഡിനും പതും നിസങ്കയും ഇന്നും തിളങ്ങേണ്ടതുണ്ട്.
ബൗളിങ്ങിൽ മതീഷ പതിരാനയും ദസുൻ ശങ്കയും മഹേഷ് തീക്ഷണയും ശ്രീലങ്കൻ നിരയുടെ പ്രതീക്ഷയാണ്. എന്നിരിക്കെ ഇന്നത്തെ മത്സരത്തിനും 60 ശതമാനം മഴ സാധ്യതയുണ്ട്.
പാകിസ്ഥാനെ 'പറത്തി' ഇന്ത്യ; 228 റണ്‍സ് വിജയം; കുല്‍ദീപിന് അഞ്ച് വിക്കറ്റ്
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. 228 റണ്‍സിനാണ് ഇന്ത്യ, പാക്കിസ്ഥാനെ തകര്‍ത്തത്.
ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് വഴങ്ങിയത് 25 റണ്‍സ് മാത്രമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി. ഞായറാഴ്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.
രണ്ടാം ദിവസം കോലിയും കെ.എല്‍.രാഹുലും ചേര്‍ന്നായിരുന്നു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും സെഞ്ചറി തികച്ചു പുറത്താകാതെ നിന്നു.
94 പന്തുകള്‍ നേരിട്ട വിരാട് കോലി 122 റണ്‍സാണെടുത്തത്. ഒന്‍പതു ഫോറും മൂന്നു സിക്‌സും താരം പറത്തി. ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സെന്ന നേട്ടത്തിലും കോലിയെത്തി. 106 പന്തുകളില്‍ നിന്ന് രാഹുലിന്റെ നേടിയത് 111 റണ്‍സ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
